അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അടുത്ത സന്ദര്‍ശം യുഎഇയും ബഹ്റൈനും ആണെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം സന്ദര്‍ശന തീയതി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നിട്ടില്ലെങ്കിലും ഓഗസ്റ്റ് 23ന് യുഎഇയിലെത്തുന്ന അദ്ദേഹം 24ന് ബഹ്റൈനിലേക്ക് പോകുമെന്നാണ് സൂചന. ഓഗസ്റ്റ് 22 മുതല്‍ 26 വരെ പ്രധാനമന്ത്രി വിദേശ സന്ദര്‍ശനത്തിലായിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
24 മുതല്‍ 26 വരെ ഫ്രാന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുക്കും. ഇതിന് മുന്നോടിയായി യുഎഇയും ബഹ്റൈനും സന്ദര്‍ശിക്കുമെന്നാണ് സൂചന. യുഎഇയില്‍ എത്തുന്ന മോഡി അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തുമെന്ന് സൂചനയുണ്ട്. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദിയുടെ മൂന്നാമത്തെ യുഎഇ സന്ദര്‍ശനമാണിത്.