ലക്നൗ: ഉത്തര്‍പ്രദേശല്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. ഉത്തര്‍ പ്രദേശ് ബധോഹി സ്വദേശിയായ കുങ്കും ചൗഹാനാണ് പിടിയിലായത്. ഭര്‍ത്താവിന്റെ സഹോദരനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് യുവതി സ്വന്തം ഭര്‍ത്താവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തകയായിരുന്നു. ഭര്‍ത്താവ് രഞ്ജിത് ചൗഹാന് മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് കുങ്കും സ്വന്തം വീട്ടലായിരുന്നു താമസിച്ചിരുന്നത്.
അവിടെയെത്തിയ രഞ്ജിത്തിനെ യുവതി തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ പിതാവിന്റെയും സഹോദരന്റെയും കാമുകന്റെയും സഹായത്തോടെയാണ് യുവതി കൊല നടത്തിയത്. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.