ഒന്നിനു പിറകെ ഒന്നായി ചിത്രങ്ങള്‍ ഇറങ്ങുമ്പോള്‍ പോയി കാണാന്‍ പറയാന്‍ ചമ്മലുണ്ടാവാറില്ലേ എന്ന ആരാധകന്റെ ചോദ്യത്തിന് മാസ് മറുപടിയുമായി നടന് ടൊവീനോ തോമസ്. ”നല്ല പണിയെടുത്തിട്ടാണ് പടമിറക്കുന്നത്. അല്ലാതെ ഓസിനല്ല, എല്ലാ പടത്തിനും രാപ്പകലില്ലാതെ നല്ല പണിയെടുക്കുന്നുണ്ട്” എന്നാണ് താരം നല്കിയ മറുപടി.
സിനിമാ ഡാഡിക്ക് നല്കിയ അഭിമുഖത്തിലാണ് ആരാധകന് തക്കതായ മറുപടി നല്‍കിയിരിക്കുന്നത്. പുതിയ ചിത്രമായ കല്‍ക്കിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് നടി സംയുക്ത മേനോനും ഒപ്പമുണ്ടായിരുന്നു. സിനിമയിലെ റൊമാന്റിക് രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ എന്തായിരിക്കും സംസാരിച്ചുകൊണ്ടിരിക്കുക എന്ന ചോദ്യവും ആരാധകര്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നു, ഉത്തരം ഒരു ചിരിയായിരുന്നു.
എപ്പോഴാണ് കട്ട് പറയുക, ഇന്നുച്ചക്ക് ചിക്കനാണോ തുടങ്ങിയ കാര്യങ്ങളായിരിക്കും സംസാരിക്കുകയെന്നാണ് ഇരുവരും പറഞ്ഞത്. മിക്ക സിനിമകളിലും നായികമാരുടെ കൈയ്യില്‍ നിന്നും അടി കിട്ടിയിട്ടുണ്ട്. അതോടെയാണ് റൊമാന്റിക് സിനിമകള്‍ ചെയ്യുന്നത് നിര്‍ത്തിയതെന്നും ടൊവീനോ കൂട്ടിച്ചേര്‍ത്തു.