ദുബായ്: ടെലിവിഷന്‍ അവതാരകയായെത്തി മലയാള സിനിമയിലുടെ ജനഹൃദയത്തില്‍ ഇടം നേടിയ താരമാണ് മീരാ നന്ദന്. കഴിഞ്ഞ കുറച്ച് നാളുകളായി വസ്ത്രധാരണത്തിന്റെ പേരില്‍ വിമര്‍ശനം നേരിടുകയുണ്ടായി. എന്നാല്‍ വിമര്ഷിച്ചവര്ക്ക് താരം നല്കിയ ചുട്ടമറുപടിയാണ് ഇപ്പോഴത്തെ പുതിയ ചര്‍ച്ചാവിഷയം. നടി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രത്തിനു താഴെയാണ് യുവാവിന്റെ പരിഹാസ കമന്റുമായി എത്തിയത്.
‘മങ്ങി നില്ക്കുന്ന താരം, സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രം പോസ്റ്റ് ചെയ്യുന്നു. ഏതേലും ഞരമ്പ് അതിനു താഴെ കമന്റിടുന്നു, നടി ചുട്ട മറുപടി കൊടുക്കുന്നു, മാധ്യമങ്ങള്‍ അത് വാര്‍ത്തയാകുന്നു…നടിക്ക് ഉടനെ ഫിലിമില്‍ ചാന്‍സ് കിട്ടുന്നു. ശുഭം.’
എന്നാണ് നടിയുടെ ചിത്രത്തിന് ഒരാള്‍ കമന്റിട്ടത്. അതേസമയം കമന്റ് ഇട്ടയാള്‍ക്ക് മറുപടിയുമാണ് മീര എത്തുന്നത്. ‘ഡ്യൂഡ് വേറെ പണിയൊന്നുമില്ലേ’ എന്നാണ് ഈ വിമര്‍ശകനോട് മീരയുടെ മറുപടി. അതേസമയം മീരയുടെ മറുപടിയെ പിന്തുണച്ച് ആരാധകരും രംഗത്തെത്തി. ഇത്തരക്കാരോട് ഇതുപോലെ തന്നെ പെരുമാറമെന്ന് ആരാധകര്‍ പറഞ്ഞു. നാടന്‍ വേഷങ്ങളില്‍ മലയാള സിനിമയില്‍ എത്തിയ താരമാണ് മീര. ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത് ദുബായിയില്‍ ആര്‍ജെ ആയി ജോലിനോക്കുകയാണ്.