മുംബൈ: മഹാരാഷ്ട്രയില്‍ കനത്ത മഴയെ തുടര്‍ന്ന് ദീര്‍ഘദൂര ട്രെയിനുകള്‍ ഉള്‍പ്പെടെ 12 സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കി. ഏഴെണ്ണം വഴിതിരിച്ചുവിട്ടു. കനത്ത മഴയില്‍ മണ്ണിടിച്ചലിനെ തുടര്‍ന്ന് തടസപ്പെട്ട കൊങ്കണ്‍ വഴിയുള്ള റയില്‍ ഗാതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം കനത്തമഴയെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസുകളില്‍ വൈകി ഹാജര്‍ രേഖപ്പെടുത്തിയാല്‍ മതിയെന്ന് അധികൃതര്‍ വ്യക്തമാക്കി.
താനെ, റായ്ഗഡ്, പാല്‍ഘര്‍, പൂനെ എന്നിവടങ്ങളില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ശക്തമായ മഴയെതുടര്‍ന്ന് ഗുജറാത്തില്‍ നിന്നും ദേശീയ ദുരന്ത നിവാരണ സേനയുടെ യൂണിറ്റുകളെ വ്യോമ മാര്‍ഗ്ഗം മുംബൈയില്‍ എത്തിച്ചു. ഇവരെ ഔറംഗബാദ്, കോലാപൂര്‍, അഹമദ്നഗര്‍, രത്നഗിരി ജില്ലകളില്‍ വിന്യസിപ്പിച്ചിട്ടുണ്ട്.
മുംബൈയില്‍ അടുത്ത രണ്ടു ദിവസം ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കിട്ടുണ്ട്. പൂനയിലെ ഖഡക്ക് വാസലെ ഡാമും തുറന്നുവിട്ടു. പൂനെ എംഐടി കോളേജ് ക്യാംപസിനകത്ത് വെള്ളക്കെട്ടില്‍ കുടുങ്ങിയ 150ഓളം വിദ്യാര്‍ത്ഥികളെ അഗ്നിശമനസേന രക്ഷപ്പെടുത്തി. സംസ്ഥാനത്ത് ആറ് ജില്ലകളില്‍ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു.