കൊച്ചി: എഡിജിപി ടോമിന് തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി (54) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നിന് എറണാകുഷം വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതയായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സ്വന്തം വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ചൊവ്വാഴ്ച രാവിലെ 11ന് കോന്തുരുത്തി സെന്റ് ജോണ്‍ നെപുംസ്യാന്‍സ് പള്ളിയില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും. ഇന്ത്യയിലെയും വിദേശത്തെയും പഠനശേഷം കുടുംബ ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു അനിത.
റിയാന്‍ സ്റ്റുഡിയോയുടെ എംഡി ആയിരുന്നു അനിത തച്ചങ്കരി. മൃഗസ്നേഹി ആയിരുന്ന അനിത, തെരുവുനായ്ക്കളുടെ ക്ഷേമത്തിനായും പ്രവര്‍ത്തിച്ചു. കാര്‍ഷികമേഖലയില്‍ തന്റെ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് അനിത തച്ചങ്കരി. ലണ്ടന്‍ സ്കൂള്‍ ഓഫ് മ്യൂസിക്കില്‍നിന്നും പിയാനോ വായന ഉന്നതഗ്രേഡില്‍ പാസായിരുന്നു. പരേതരായ കുറന്തോട്ടത്തില്‍ വര്‍ഗീസ് ചെറിയാന്റെയും ബഹ്റൈനില്‍ ഡോക്ടര്‍ ആയിരുന്ന മേരി ചാക്കോയുടെയും മകളാണ്. മക്കള്‍: മേഘ, കാവ്യ. മരുമക്കള്‍: ഗൗതം, ക്രിസ്റ്റഫര്‍. മക്കളും മരുമക്കളും ബെംഗളൂരുവില്‍ ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്നു.