കൊല്‍ക്കത്ത: മാധുര്യം നിറഞ്ഞ ശബ്ദം കൊണ്ടു നിമിഷങ്ങള്‍ക്കകം ജനഹൃദയം കീഴടക്കിയ അജ്ഞാത ഗായികയെ തേടി സൈബര്‍ ലോകം. ബംഗാളിലെ റാണാഘട്ട് സേ്റ്റഷനില്‍ നിന്ന് മുഷിഞ്ഞ വേഷത്തിലുള്ള ഒരു മധ്യവയസ്കയുടെ ഗാനമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. കഴിഞ്ഞ ആഴ്ചയാണ് ഇത്തരത്തിലുള്ള ഒരു വീഡിയോ പുറത്ത് വന്നത്.
ലത മങ്കേഷ്കറിന്റെ ക്ലാസിക് ഗാനമായ ‘ഏക് പ്യാര് കാ നഗ്മാ ഹെ’ എന്ന ഗാനമാണ് മധ്യവയസ്കയായ അജ്ഞാത ഗായിക പാടിയത്. മുഖത്ത് പുഞ്ചിരിയും ഒരു അലസതയും നിറഞ്ഞാണ് അവര്‍ പാടിയത്. പ്രായത്തെ പോലൂം തോല്‍പ്പിക്കുന്ന സ്വരമാധുരിയാണ് അവരുടെതെന്നാണ് സമൂഹമാധ്യമം മുഴുവന്‍ പറയുന്നത്. അതേസമയം ഈ ഗാനം ആരാണ് എടുത്തതെന്നു വ്യക്തമല്ല.
ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ 25 ലക്ഷത്തിലധികം പേരാണ് കണ്ടത്. നിരവധി പേര് വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഗായികയെ പ്രശംസിച്ച് ഒത്തിരി അഭിപ്രായങ്ങളാണ് വരുന്നത്.