കൊച്ചി: നെടുമ്പാശ്ശേരിയില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മിക്സിയുടെ മോട്ടോറിന്റെ കോറിനുള്ളില്‍ ഉരുക്കിയൊഴിച്ച നിലയിലാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ഇയാളുടെ കായ്യില്‍ നിന്ന് 25 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടിച്ചെടുത്തത്. ദുബായില്‍ നിന്ന് വരുകയായിരുന്ന കോഴിക്കോട് സ്വദേശിയാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.