റാഞ്ചി: രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. മോഷണ ശ്രമത്തിനിടെ പിടിക്കപ്പെട്ട ആളെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ജാര്‍ഖണ്ഡിലെ ചിഹുന്തിയ ഗ്രാമത്തിലാണ് സംഭവം. നിരവധി മോഷണക്കേസിലെ പ്രതിയായ പിടികിട്ടാപ്പുള്ളി ഭോല ഹസ്രയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
ഭോലയും മറ്റ് മൂന്ന് പേരും ചേര്‍ന്ന് ഒരു വീട്ടില്‍ കയറി മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ ചേര്‍ന്ന് വളയുകയായിരുന്നു. സംഭവമറിഞ്ഞ് മറ്റ് മൂന്നുപേരും ഓടി രക്ഷപ്പെട്ടു. ഭോലയോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വഴങ്ങാതെ വന്നതോടെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി.
പിന്നീട് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് എഫ്ഐആര്‍ ഇട്ടതായി പോലീസ് പറഞ്ഞു. ഇയാളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നാല് പ്രദേശവാസികള്‍ കസ്റ്റഡിയിലുണ്ടെന്നും പോലീസ് വ്യക്തമാക്കി.