ന്യൂഡല്‍ഹി: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് അയല്‍വാസിയെ രണ്ടുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. ചന്ദെര്‍ ഖാന് എന്നയാളാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ ഷകുര്പൂറിലാണ് സംഭവം. സംഭവത്തില്‍ പ്രതികളെ പോലീസ് പിടികൂടി.
പ്രദേശത്തെ ജില്ലാ പാര്ക്കിന് സമീപം ചന്ദെര്‍ ഖാന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസ് പ്രതികളെ ഉടന്‍തന്നെ കണ്ടെത്തുകയായിരുന്നു. ഗിരിരാജ്, പവന് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മദ്യം വാങ്ങാന്‍ പണം ചോദിച്ചിട്ടും നല്‍കാത്തതിനാലാണ് ഇയാളെ കൊലപ്പെടുത്തിയതെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്. ഓരോ ദിവസവും ഒരോരുത്തരാണ് മദ്യം വാങ്ങാന്‍ പണം നല്‍കേണ്ടത്. ചന്ദെര്‍ ഖാന്റെ ഊഴം എത്തിയപ്പോള്‍ അയാള്‍ പണം നല്കാന് വിസ്സമ്മതിച്ചു. അതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതികള്‍ പോലീസിനോട് വ്യക്തമാക്കിയത്.