ബോളിവുഡിലെ തന്റെ സുഹൃത്തുക്കള്‍ക്കായി സംവിധായകന് കരണ്‍ ജോഹര്‍ നടത്തിയ ആഘോഷ പാര്‍ട്ടി വിവാദത്തില്‍. താരങ്ങള്‍ വിരുന്നില്‍ പങ്കെടുത്തപ്പോള്‍ ലഹരി ഉപയോഗിച്ചെന്നാണ് ശിരോമണി അകാലിദള്‍ എംഎല്‍എ മജീന്ദര്‍ സിറ ആരോപിച്ചിരിക്കുന്നത്.
ദീപിക പദുക്കോണ്‍, റണ്‍ബീര്‍ കപൂര്‍, ഷാഹിദ് കപൂര്‍, മലൈക അറോറ, അര്ജുന് കപൂര്‍, വിക്കി കൗശല്‍, വരുണ്‍ ധവാന് തുടങ്ങി സിനിമാരംഗത്തെ പ്രമുഖരാണ് വിരുന്നില്‍ പങ്കെടുത്തത്. ആഘോഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ പങ്കുവെച്ചിരുന്നു.
‘ലഹരിമരുന്ന് ഉപയോഗിച്ച അവസ്ഥയില്‍, എത്ര അഭിമാനത്തോടെയാണ് ബോളിവുഡിലെ സെലിബ്രിറ്റികള്‍ ഉല്ലസിക്കുന്നത്’ എന്നാണ് ശിരോമണി അകാലിദള്‍ എംഎല്‍എ മജീന്ദര്‍ സിറ ട്വിറ്ററില്‍ കുറിച്ചത്. അതേസമയം എംഎല്‍എയുടെ ഈ ആരോപണത്തെ എതിര്‍ത്ത് കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്റ രംഗത്ത് എത്തിയിട്ടുണ്ട്. തന്റെ ഭാര്യയും ആ വിരുന്നില്‍ പങ്കെടുത്തിരുന്നുവെന്നും അവിടെ അത്തരത്തില്‍ ആരും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം കുറിച്ചത്. നിങ്ങള്‍ക്ക് അറിയാത്ത ആളുകളെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
#UDTABollywood – Fiction Vs Reality
Watch how the high and mighty of Bollywood proudly flaunt their drugged state!!
I raise my voice against #DrugAbuse by these stars. RT if you too feel disgusted @shahidkapoor @deepikapadukone @arjunk26 @Varun_dvn @karanjohar @vickykaushal09 pic.twitter.com/aBiRxwgQx9
— Manjinder S Sirsa (@mssirsa) July 30, 2019