കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ യാത്ര ബസിന് നേരെ ഉണ്ടായ ബോംബാക്രമണത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം 28 യാത്രക്കാര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം ഉണ്ടായത്.
കാണ്ഡഹാര്‍-ഹെറാത്ത് ഹൈവേയിലൂടെ യാത്ര ചെയ്യുകയായിരുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്. റോഡരികില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. അതേസമയം, താലിബാനാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു. എന്നാല്‍ അത് സ്ഥിരീകരിച്ചിട്ടില്ല.
അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെടുന്ന പൗരന്മാരുടെ എണ്ണം വര്‍ധിക്കുകയാണെന്ന യുഎന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ആക്രമണം.