ബംഗളൂരു: കര്‍ണാകയില്‍ ടിപ്പു ജയന്തി ആഘോഷത്തിന് വിലക്ക് ഏര്‍പ്പെടുത്തി യെദ്യൂരപ്പ സര്‍ക്കാര്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന ആദ്യ ക്യാബിനറ്റ് യോഗത്തിന്റേതാണ് പുതിയ തീരുമാനം. കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ വര്‍ഗീയ കലാപങ്ങളുടെ അടിസ്ഥാനത്തിലാണ് ടിപ്പു ജയന്തി ഒഴിവാക്കുന്നത് എന്ന് യെദ്യൂരപ്പ സര്‍ക്കാര്‍ വ്യക്തമാക്കി.
കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാരാണ് ടിപ്പു ജയന്തിക്ക് തുടക്കം കുറിച്ചത്. ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കുന്നതിനെതിരെ ബിജെപിയും മറ്റ് ഹിന്ദു സംഘടനകളും ശക്തമായി പ്രതിഷേധിച്ചിരുന്നു. കേരളത്തിലുള്‍പ്പെടെ ഇതര മതങ്ങളോട് അസഹിഷ്ണുതയും ക്രൂരതയും കാണിച്ച മതഭീകരവാദിയായ ഭരണാധികാരിയായിരുന്നു ടിപ്പുസുല്‍ത്താന്‍.
2015 മുതല്‍ കര്‍ണാടക ടിപ്പു ജയന്തി നടത്തി വരുന്നുണ്ട്. കടുത്ത ഹിന്ദു വിരുദ്ധനും, കന്നട വിരുദ്ധനുമായ ടിപ്പുവിന്റെ പേരില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എല്ലാ വര്‍ഷവും നവംബറിലാണ് ആഘോഷം നടത്തിയിരുന്നത്. ഇക്കുറി നവംബര്‍ 10നാണ് ആഘോഷം നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ആഘോഷം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.