കൊല്ലം: പരവൂരില്‍ 50പവനും അരലക്ഷം രൂപയും മോഷ്ടിച്ച കള്ളനെ തേട് പോലീസ് നെട്ടോട്ടമോടുന്നതിനിടെ പോലീസിനെ കബളിപ്പിച്ച് ആളെഴിഞ്ഞ വീട്ടില്‍ മോഷ്ടാവിന്റെ സുഖവസം. മൊട്ട ജോസ് എന്ന വിടികിട്ടാപുള്ളിയാണ് പോലീസിനെ പറ്റിച്ച് ആളില്ലാത്ത വീട്ടില്‍ താമസിച്ച് വീട്ടുകാര്‍ക്ക് കത്തെഴുതി വെച്ചതിന് ശേഷം രക്ഷപ്പെട്ടത്.
പരവൂരിലെ ദയാബ്ദ്ജി ജംഗ്ഷനിലെ അനിതാ ഭവനില്‍ നിന്ന് സ്വര്‍ണ്ണവും പണവും മോഷ്ടിച്ച കള്ളനെ തേടി പോലീസിറങ്ങിയത്. അതേസമയം മോഷണ രീതികള്‍ കണ്ടാണ് കള്ളന് മൊട്ട ജോസാണെന്ന് മനസിലായത്. തുടര്‍ന്ന് ഇയാള്‍ക്കായുള്ള ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്ത് വിട്ടിരുന്നു. മോഷണം നടന്ന വീട്ടില്‍ നിന്നും വെറും രണ്ടു കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ മറ്റൊരു വീട്ടിലാണ് കള്ളന് പോലീസിനെ പറ്റിച്ച് ഒളിത്താവളമൊരുക്കിയത്.
റെയില്‍വേ ഉദ്യോഗസ്ഥനായ കല്ലുകുന്ന് അനുഗ്രഹയില്‍ ശ്രീകുമാറിന്റെ വീട്ടില്‍ മൊട്ട ജോസ് ഒളിഞ്ഞിരുന്നതിന്റെ തെളുവുകള്‍ പോലീസിന് ലഭിച്ചു. റെയില്‍വേ ഉദ്യോഗസ്ഥനായ ശ്രീകുമാര്‍ ചെന്നൈയിലാണ് താമസം. അതിനാല്‍ വല്ലപ്പോഴും മാത്രമേ വീട്ടില്‍ വരാറുള്ളൂ. ഇതു മുതലെടുത്ത ജോസ് ഇവിടെ താമസിച്ച് മോഷണം ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയായിരുന്നുവെന്നാണ് സൂചന. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് ഈ വീട് വളഞ്ഞെങ്കിലും ജോസ് രക്ഷപ്പെട്ടു.
ശ്രീകുമാറിന്റെ വീടിനുള്ളില്‍ ഇയാള്‍ ആഴ്ചകളോളം താമസിച്ചതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. വീടിന്റെ ഉള്ളില്‍ നിന്നും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും വസ്ത്രങ്ങളും ലഭിച്ചിട്ടുണ്ട്. അതിനുപുറമേ വീട്ടുകാര്‍ക്ക് ഒരു കുറിപ്പ് എഴുതിവെച്ചാണ് ജോസ് ഈ വീട്ടില്‍ നിന്നും പോയത്. ‘നിങ്ങള്‍ അടുത്ത പ്രാവിശ്യം പോകുമ്പോള്‍ എനിക്ക് ഇവിടെ പൈസയും സ്വര്‍ണവും വച്ചേക്കണം. ഇല്ലെങ്കില്‍ ഞാന്‍ ഇനിയും ഇവിടെ കയറും. നിങ്ങള്‍ വീടു പൂട്ടി പോ, ഗേറ്റ് പൂട്ടി പോ എന്ന് കള്ളന് എന്നായിരുന്നു കുറിപ്പില്‍. ജോസിനെ ദിവസങ്ങളായി ഈ പ്രദേശത്ത് കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു.