കോഴിക്കോട്: കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കോഴിക്കോട് ജില്ലയിലെ പയ്യോളിയിലാണ് സംഭവം. ചോമ്പാല കുഞ്ഞിപ്പള്ളി അബ്ദുല്‍ അസീസിന്റെ മകന് മുഹമ്മദ് ഫായിസ്, പേരാമ്പ്ര സ്വദേശി വിജയന്റെ മകന് വിഷ്ണു എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ പയ്യോളി അയനിക്കാട് വെച്ചാണ് സംഭവം. കാറില്‍ തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ഇരുവരും. അതിനിടെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി കാറില്‍ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്. ചൈനയിലെ മെഡിക്കല്‍ വിദ്യാര്‍ഥികളാണ് മരിച്ച രണ്ട് പേരും.