കാഠ്മണ്ഡു: തുടര്‍ച്ചയായി പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ മഹാ പ്രളയത്തില്‍ നേപ്പാളില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 117 ആയി. 38 പേരെ കാണാതായി എന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
നേപ്പാളിലെ തെക്ക്മധ്യ മേഖലകളും കാഠ്മണ്ഡുവിലെ ഒട്ടുമിക്ക താഴ്വരകളും അതിഭീകരമായ പ്രളയക്കെടുതി അനുഭവിക്കുകയാണ്. രാജ്യത്തെ 77 ജില്ലകളില്‍ 67ജില്ലകളും ഇപ്പോള്‍ വെള്ളത്തിനടിയിലാണ്.
ജലജന്യരോഗങ്ങളും പകര്‍ച്ചവ്യാധികളും തടയാനുള്ള എല്ലാവിധ വൈദ്യസഹായങ്ങളും എത്തിക്കണമെന്ന് നേപ്പാള്‍ സര്‍ക്കാര്‍ അന്താരാഷ്ട്രസമൂഹങ്ങളോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.