ന്യൂഡല്‍ഹി; കോടതികള്‍ ശിക്ഷ വിധിക്കുന്നത് വരെ ലൈംഗീക പീഡന കേസിലെ പ്രതികളുടെ പേരും മറ്റു വിവരങ്ങളും പരസ്യപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് നല്കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. യൂത്ത് ബാര്‍ അസോസിയേഷന് ഓഫ് ഇന്ത്യയും, ദീപക് ബന്‍സലും നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി.
ലൈംഗീക പീഡന കേസില്‍ ആരോപണ വിധേയരായവരെ കോടതികള്‍ നിരപരാധികള്‍ ആണെന്ന് കണ്ടെത്തിയാലും ഇവരുടെ പ്രതിശ്ചായ തകരുകയും സമൂഹത്തില്‍ ഒറ്റപെടലുകള്‍ നേരിടേണ്ടി വരുന്നുവെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.
അതിനാലാണ് കോടതി കുറ്റകാരനെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുന്നത് വരെ ലൈംഗീക പീഡന കേസുകളിലെ പ്രതികളുടെ പേരുകള്‍ പരസ്യപ്പെടുത്തുന്നത് വിലക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഹര്ജിക്കാരന് വ്യക്തമാക്കി.