ലഖ്നൗ: ഉന്നാവോയില്‍ ബിജെപി എംഎല്‍എ ബലാത്സംഗം ചെയ്തെന്ന് പരാതി നല്കിയ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി.
‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന മോഡി സര്‍ക്കാരിന്റെ പദ്ധതിയുടെ പേര് ടാഗ് ലൈനാക്കി ട്വിറ്ററിലൂടെയാണ് സര്‍ക്കാരിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചത്. ഇന്ത്യയിലെ സ്ത്രീകള്‍ക്ക് പുതിയൊരു വിദ്യാഭ്യാസ ബുള്ളറ്റിന്. ബിജെപി എംഎല്‍എ സ്ത്രീപീഡനക്കേസില്‍ പ്രതിയാണെങ്കില്‍ ചോദ്യങ്ങള്‍ ചോദിക്കരുത്’ എന്നാണ് രാഹുലിന്റെ ട്വീറ്റ്.
അതേസമയം, പരാതിക്കാരിയെ ഇല്ലാതാക്കാനുള്ള നീക്കമായിരുന്നുവെന്ന ആരോപണം ഉയര്‍ന്നതോടെ അപകടത്തെക്കുറിച്ച് സിബിഐ അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.