ചെന്നൈ: തമിഴ്നാട്ടില്‍ ജാതിമാറി വിവാഹം കഴിച്ച വരന്റെ കുടുംബാംഗങ്ങളെ നഗ്നരാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. ധര്‍മപുരിയിലെ പെണ്ണഗരം ഗ്രാമത്തിലാണ് സംഭവം നടന്നത്. കുടുംബത്തിലെ എട്ടുപേരെ വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട് നഗ്നരാക്കി മര്‍ദ്ദിച്ചതിന് ശേഷം വലിച്ചിഴച്ച് മരത്തില്‍ കെട്ടിയിട്ടും മര്‍ദ്ദനം തുടര്‍ന്നു. ക്രൂര മര്‍ദ്ദനത്തിരയായിട്ടും ഇവര്‍ പരാതി നല്കാന് തയ്യാറായിട്ടില്ല. ഇനിയും വണ്ണിയാര്‍ സമുദായം ആക്രമിക്കുമെന്ന ഭയത്താലാണ് ഇവര്‍ പരാതി നല്‍കാതിരുന്നത്.
സംഭവം ഇങ്ങനെ….
പിന്നാക്ക വിഭാഗമായ നവിതാര്‍ ജാതിയില്‍പ്പെട്ട വിവേകുമായി വണ്ണിയാര്‍ വിഭാഗത്തില്‍പ്പെട്ട പ്രിയ പ്രണയത്തിലാകുകയും ഇരുവരും ഒളിച്ചോടി വിവാഹിതരാകുകയുമായിരുന്നു.
ഇവരുടെ ബന്ധത്തെ പ്രിയയുടെ കുടുംബം ശക്തമായി എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് ജൂണ്‍ 21ന് പ്രിയയെ കാണാതായത്. പോലീസ് അന്വേഷണത്തില്‍ ഇവര്‍ ഒളിച്ചോടിയതാണെന്ന് തെളിഞ്ഞു. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
മേഖലയിലെ ശക്തരായ വിഭാഗമാണ് വണ്ണിയാര്‍. ഇരുവരും ഒളിച്ചോടിയതിന് ശേഷം വണ്ണിയാര്‍ വിഭാഗത്തില്‍നിന്ന് വിവേകിന്റെ കുടുംബത്തിന് ഭീഷണിയുണ്ടായിരുന്നു. ആക്രമണം ഭയന്ന് മറ്റു സംസ്ഥാനങ്ങളിലെ ബന്ധുക്കളോടൊപ്പമായിരുന്നു താമസം. എന്നാല്‍, പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് പറഞ്ഞ് അനുനയിപ്പിച്ച് വിളിച്ചുവരുത്തിയായിരുന്നു ആക്രമണം.