കോഴിക്കോട്:കോഴിക്കോട് ഏഴരക്കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. ബേപ്പൂര്‍ സ്വദേശി അബ്ദുള്‍ ഗഫൂര്‍, തിരൂരങ്ങാടി സ്വദേശി സിറാജ് എന്നിവരാണ് പിടിയിലായത്. കോഴിക്കോട് ഫറോക്കിലാണ് സംഭവം. അതേസമയം ഗള്‍ഫ് രാജ്യങ്ങളിലേക്കു നിറവും രൂപവും മാറ്റി അച്ചാര്‍ പാക്കറ്റുകളുടെ രൂപത്തിലാക്കി കടത്താന്‍ എത്തിച്ച എട്ടു കിലോഗ്രാം എത്തിച്ച എട്ടു കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ വാളയാറില്‍ എക്സൈസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
തൃശൂര്‍ കുന്നംകുളം പന്നിത്തടം സ്വദേശികളായ അന്‍ഷാസ് (37), മുഹമ്മദ് ഷെറീഫ് (31) എന്നിവരെയാണു കാറില്‍ രഹസ്യ അറയ്ക്കുള്ളില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് ദിനം പ്രതി കഞ്ചാവ് വേട്ട വര്‍ധിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.