പശ്ചിമബംഗാള്‍: പശ്ചിമബംഗാളില്‍ പോഷകാഹാര ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ചടങ്ങിനെതിരെ പരാതിയുമായി യുവതി രംഗത്ത്. പോഷകാഹാരം നല്‍കാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയ ശേഷം തനിക്ക് ഭക്ഷണം നല്‍കാതെ അപമാനിച്ചെന്നാണ് യുവതിയുടെ പരാതി. പോഷകാഹാര ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമായി ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്മെന്റ് സര്‍വീസസ് (ഐസിഡിഎസ്) നടത്തിയ ചടങ്ങിനെതിരെയാണ് പരാതിയുമായി മൗമിതാ ശാന്തുഖാന്‍ രംഗത്തെത്തിയിരിക്കുന്നത്.
പശ്ചിമബംഗാളിലെ ശാന്തിപൂരില്‍ നടന്ന സര്‍ക്കാര്‍ പരിപാടി നടന്നത്. പോഷക ആഹാരമടങ്ങിയ ഭക്ഷണപാത്രത്തിന് മുന്നിലിരുത്തി ചിത്രമെടുത്ത ശേഷം ഭക്ഷണം എടുത്തുകൊണ്ടുപോവുകയും എഴുന്നേറ്റ് മാറാന്‍ പറഞ്ഞതായി യുവതി പരാതിയില്‍ പറയുന്നു. ചോറ്, പരിപ്പ്, പച്ചക്കറികള്‍, മുട്ടക്കറി, മധുരം എന്നിവയടങ്ങിയ പാത്രത്തിന് മുന്നിലിരുത്തി പരിപാടിക്ക് എത്തിയ എല്ലാവരേക്കൊണ്ടും ഫോട്ടോ എടുക്കുകയായിരുന്നുവെന്നാണ് ഇരുപതുകാരിയായ ഗര്‍ഭിണി മൗമിതയുടെ പരാതി. പ്രദേശത്തെ ഇരുപതോളം ഗര്‍ഭിണികള്‍ പരിപാടിയില്‍ പങ്കെടുത്തെന്ന് മൗമിത പരാതിയില്‍ പറഞ്ഞു. അതേസമയം ഭക്ഷണപാത്രത്തിന്റെ മുന്നിലിരുത്തി ഫോട്ടോ എടുപ്പ് പൂര്‍ത്തിയായ ശേഷം ഭക്ഷണം പാര്‍സലായി നല്കാന് ഉദ്യോഗസ്ഥര്‍ തയ്യറായി.
എന്നാല്‍ ഭക്ഷണം മുന്നില്‍ വെച്ച് ശേഷം തരാതെ എഴുന്നേറ്റ് മാറാന്‍ പറഞ്ഞത്. തനിക്ക് അപമാനം ആയതിനാല്‍ ഉദ്യോഗസ്ഥര്‍ പാര്‍സല്‍ ആയി നല്കിയ ഉഭക്ഷണം താന്‍ വാങ്ങിയില്ലെന്ന് മൗമിത പരാതിയില്‍ പറഞ്ഞു. മൗമിതയുടെ പരാതിക്ക് പിന്നാലെ നിരവധിപ്പേരാണ് പരിപാടിയെക്കുറിച്ച് പരാതിയുമായി എത്തിയത്. അംഗനവാടികളിലായി എല്ലാ മാസത്തിന്റേയും നാലാമത്തെ വെള്ളിയാഴ്ചയാണ് പരിപാടി നടത്തുന്നത്. സംസ്ഥാന ശിശുക്ഷേമ വകുപ്പിന്റെ പദ്ധതിക്ക് കീഴിലാണ് പോഷകാഹാരദിനം ആചരിക്കുന്നത്.
സംഭവത്തെക്കുറിച്ച് മൗമിതയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ഏഴുമാസം ഗര്‍ഭിണിയായ മൗമിതയ്ക്ക് ദഹനസംബന്ധിയായ അസൗകര്യമുണ്ടാകുമെന്ന് കരുതിയാണ് ഭക്ഷണം നല്‍കാതിരുന്നതെന്നും, ഭക്ഷണം വീട്ടിലേക്ക് കൊണ്ടുപോയിക്കഴിക്കാന്‍ സൗകര്യമൊരുക്കിയിരുന്നെന്നും ഐസിഡിഎസ് സംഘാടകര്‍ പറഞ്ഞു. സംഭലത്തില്‍ മൗമിതയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.