കാശ്മീര്‍: കാശ്മീരിലെ രജൗരിയില്‍ വീണ്ടും പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. വെടിവെപ്പില്‍ ഒരു ഗ്രാമീണന് പരിക്കേറ്റു. ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവച്ചതോടെ സൈന്യവും തിരിച്ചടിച്ചു.
അതേസമയം, ഭീകരന് ബുര്‍ഹാന്‍ വാനിയുടെ ചരമവാര്‍ഷികം കണക്കിലെടുത്ത് താഴ്വരയില് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഇന്റര്‍നെറ്റ് ബന്ധങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വിഘടനവാദികള്‍ ഇന്ന് കാശ്മീരില്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
സുരക്ഷപ്രശ്നങ്ങള്‍ കാരണം ഇന്ന് അമര്‍നാഥ് യാത്ര ഉണ്ടാകില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സുരക്ഷ സേനകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.