ന്യൂഡല്‍ഹി: വാഹന രജിസ്ട്രേഷന് ചാര്‍ജ് കുത്തനെ ഉയര്‍ത്തുന്നത് സംബന്ധിച്ച് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രാലയം കരട് വിജ്ഞാപനം പുറത്തിറക്കി. പുതിയ പെട്രോള്‍-ഡീസല്‍ കാറുകള്‍ക്ക് രജിസ്ട്രേഷന് ചാര്‍ജ് 5000 രൂപയും രജിസട്രേഷന് പുതുക്കാന്‍ 10000 രൂപയുമാക്കി ഉയര്‍ത്തും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
നേരത്തെ ഇരുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷന് ചാര്‍ജ് 50 രൂപയുണ്ടായിരുന്നു. പുതിയ വാഹനങ്ങള്‍ക്ക് 1000 രൂപയാക്കിയും പഴയത് പുതുക്കാന്‍ 2000 രൂപയാക്കിയും ഉയര്‍ത്താനാണ് കരട് വിജ്ഞാപനത്തില്‍ നിര്‍ദ്ദേശമുള്ളത്. കാര്‍, ഇരുചക്ര വാഹനങ്ങള്‍ക്ക് പുറമേ മറ്റു വാഹനങ്ങളുടെ രജിസ്ട്രേഷന് ചാര്‍ജും ഉയര്‍ത്താനും നിര്‍ദ്ദേശമുണ്ട്.
പുതിയ കാബുകള്‍ക്ക് 10000 രൂപയും പുതുക്കാന്‍ 20000 രൂപയും ഈടാക്കും. കാലപ്പഴക്കമുള്ള ഇന്ധനവാഹനങ്ങള്‍ നിരത്തില്‍നിന്ന് ഒഴിവാക്കാനും പെട്രോള്‍-ഡീസല്‍ വാഹന വില്പന കുറയ്ക്കാനുമാണ് ഇതുവഴി മന്ത്രാലയം ലക്ഷ്യമിടുന്നത്.