ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ആള്‍കൂട്ട ആക്രമണം. കുട്ടികളെ തട്ടികൊണ്ടുപോകാനെത്തിയ സംഘമാണെന്ന് തെറ്റിദ്ധരിച്ചാണ് കോണ്‍ഗ്രസ് നേതാക്കളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. ധര്‍മേന്ദ്ര ശുക്ല, ധര്‍മു സിംഗ് ലഞ്ചിവാര്‍, ലളിത് ബരസ്കര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
ഗ്രാമത്തില്‍ നിന്ന് കുട്ടികളെ ഒരു സംഘം തട്ടിക്കൊണ്ടുപോയെന്ന സൂചനയെതുടര്‍ന്നാണ് ആക്രമണം ഉണ്ടായത്. മരങ്ങക്കഷ്ണങ്ങളും മറ്റും ഉപയോഗിച്ച് റോഡ് തടസ്സപ്പെടുത്തി. അതേസമയം അതുവഴി കാറില്‍ സഞ്ചരിച്ച മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വണ്ടി നിര്‍ത്തുകയായിരുന്നു. ഏതെങ്കിലും കള്ളന്മാരുടെ പണിയായിരിക്കുമെന്ന് നേതാക്കളും കരുതി.
എന്നാല്‍ കാറിനടുത്ത് എത്തിയ ഗ്രാമവാസികള്‍ നേതാക്കളെ ചുറ്റും വളയുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇവര്‍ സഞ്ചരിച്ച വാഹനവും അടിച്ചുതകര്‍ത്തുവെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു എന്നാരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്ന സംഭവം ഈ പ്രദേശത്ത് തുടര്‍ച്ചയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.