തിരുവനന്തപുരം: പൊറോട്ടയും ബീഫ് റോസ്റ്റും 102 രൂപയ്ക്ക്. ഹോട്ടലുകളെ കടത്തിവെട്ടി തകര്‍പ്പന്‍ കോംപോ ഓഫറുകളുമായി ജയില്‍ വിഭവങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി വാങ്ങാം.
ഊബര്‍ ഈറ്റ്സുമായി ചേര്‍ന്നാണു ഫുഡ് ഫോര്‍ ഫ്രീഡം വിഭവങ്ങളുടെ ആദ്യഘട്ട വില്‍പ്പന നടത്തുക. എന്നാല്‍ ആവശ്യക്കാരുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് മറ്റു ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളുമായി ചേര്‍ന്ന് ജയില്‍ വകുപ്പ് ഭക്ഷണ വിതരണം നടത്തിയേക്കും.
രാവിലെ 11 മുതല്‍ വൈകിട്ട് 6 വരെ ഭക്ഷണം ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം. ജയില്‍ വകുപ്പ് മേധാവി ഋഷിരാജ് സിങാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ജയില്‍ ഡിഐജി എസ്. സന്തോഷ്, പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ബി. സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
250 ഗ്രാം ബിരിയാണി, കപ്പ, മുളക് ചമ്മന്തി, 2 ചപ്പാത്തി, ബീഫ് റോസ്റ്റ്, ഒരു കുപ്പിവെള്ളം 155.00
500 ഗ്രാം ചിക്കന്‍ ബിരിയാണി, 2 ചപ്പാത്തി, ചിക്കന്‍ ഫ്രൈ 155.00
250 ഗ്രാം ബിരിയാണി, 2 ചപ്പാത്തി, ചിക്കന്‍ പെരട്ട്143.00
3 പൊറോട്ട, 2 ചപ്പാത്തി, ചിക്കന്‍ ചാപ്സ് 95.00 ന്മകപ്പ, മുളക് ചമ്മന്തി, ചിക്കന്‍ ലിവര്‍ ചാപ്സ് 50.00
പുട്ട്, ചിക്കന്‍ തോരന്‍ 88.00
പുട്ട്, ചിക്കന്‍ ചാപ്സ് 88.00
ചപ്പാത്തി, ചില്ലി ചിക്കന്‍, ചിക്കന്‍ ഫ്രൈ 100.00
4 ഗോതമ്പ് പൊറോട്ട, ചിക്കന്‍ തോരന്‍ 103.00
250 ഗ്രാം ബിരിയാണി, കപ്പ, മുളക്, ബീഫ് റോസ്റ്റ്