കൊച്ചി: വിഷ ഉറുമ്പിന്റെ കടിയേറ്റ യുവാവ് ചികിത്സയില്‍. ചിറ്റാറ്റുകര സ്വദേശി ലിന്‍സ് ആന്റണിക്കാണ് കടിയേറ്റത്. അംബേദ്കര്‍ പാര്‍ക്കില്‍ വെച്ച് സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കെ കാല്‍പ്പാദത്തില്‍ ഉറുമ്പ് കടിക്കുകയായിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയിലായ ലിന്‍സിനെ പറവൂര്‍ ആശുപത്രിയിലെത്തിച്ചു.
ഈ മാസം 16-ാം തീയതിയാണ് സംഭവം. പാര്‍ക്കിലെ ചങ്ങാതിക്കൂട്ടം ക്ലബ് പ്രവര്‍ത്തകനായ ലിന്‍സ് സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിക്കുകയായിരുന്നു. ഇതിനിടെയാണ് കാല്‍പ്പാദത്തില്‍ ഉറുമ്പ് കടിച്ചത്. വലുപ്പം കൂടിയ ചാരനിറത്തിലുള്ള ഉറുമ്പാണ് കടിച്ചത്.
അല്പസമയത്തിനുള്ളല് ശരീരമാസകലം ചൊറിച്ചില്‍ അനുഭവപ്പെടുകയും കുമിള പോലെ തടിച്ചു പൊങ്ങുകയും ചെയ്തു. ചുമയും ശ്വാസതടസവും ഛര്‍ദ്ദിയുമുണ്ടായി. പിന്നീട് അബോധാവസ്ഥയിലായ ലിന്‍സിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പറവൂര്‍ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ആവശ്യമായ ചികിത്സ നല്‍കിയെങ്കിലും ഒരാഴ്ച പിന്നിട്ടിട്ടും ലിന്‍സിന്റെ ക്ഷീണവും നീര്‍ക്കെട്ടും മാറിയില്ല. തുടര്‍ന്ന് ആയുര്‍വ്വേദ ആശുപത്രിയില്‍ ചികിത്സ തേടി. പ്രവാസി കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റാണ് ലിന്‍സ്.