കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വീണ്ടും ആള്‍കൂട്ട കൊലപാതകം. പശ്ചിമബംഗാളിലെ ജല്‍പായ്ഗുരിയിലാണ് സംഭവം. കുട്ടിയെ മോഷ്ടിച്ചെന്നാരോപിച്ച് ട്രാന്‍സ് യുവതിയെ ആള്‍ക്കൂട്ടം കൊലപ്പെടുത്തി. ജല്‍പായ്ഗുരിയിലെ റെയില്‍വേ ട്രാക്കിലിട്ടാണ് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കിയതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവ്തതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കല്ലുകളുപയോഗിച്ച് തലക്കടിച്ചും ക്രൂരമാി മര്‍ദ്ദിച്ചും ഗുരുതരാവസ്ഥയിലായിരുന്ന ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രക്തം വാര്‍ന്ന് അബോധാവസ്ഥയിലുള്ള ഇവരെ ആശുപത്രിയില്‍ എത്തിച്ചത് പോലീസാണ്. തുടര്‍ന്ന് ആശുപത്രിയില്‍ വെച്ച് ഇവര്‍ മരിക്കുകയായിരുന്നു. അതേസമയം അധികൃതരുടെ അനാസ്ഥയാണ് ട്രാന്‍സ്ജെന്‍ഡറിന്റെ മരണത്തിന് ഇടയാക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് കുട്ടികളെ തട്ടികൊണ്ടുപോകുന്ന ആളുകള്‍ ഇറങ്ങിട്ടുണ്ടെന്ന് പ്രാചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംശയം തോന്നിയ ട്രാന്‍സ് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. അതേസമയം ജില്ലിയില്‍ ഇതുവരെ കുട്ടികളെ നഷ്ടമായെന്ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. സംഭവ്തതില്‍ പ്രതികളായ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.