വാഷിംഗ്ടണ്‍: ഇന്ത്യ തയ്യാറാണെങ്കില്‍ പാകിസ്താനും ആണവ ആയുധങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറെന്ന് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ആണവ യുദ്ധം ഇരുരാജ്യങ്ങള്‍ക്കും നല്ലതല്ല. അതിലുരി ആണവയുദ്ധം സ്വയം നശിപ്പിക്കുമെന്നും ഇമ്രാന് ഖാന് വ്യക്തമാക്കി.
അതേസമയം, കാശ്മീര്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനോട് ഇടപെടാന്‍ ആവശ്യപ്പെട്ടതായി ഇമ്രാന് ഖാന് ആവര്‍ത്തിച്ചു. ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാണ് അമേരിക്ക.
ഇന്ത്യക്കും പാകിസ്താനുമിടയിലുള്ള കാശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ യുഎസിന് മാത്രമേ സാധിക്കൂ. മധ്യസ്ഥത നീക്കത്തിന് ഇന്ത്യ തയ്യാറാകണമെന്നാണ് എന്റെ ആഗ്രഹമെന്നും ഇമ്രാന് ഖാന് കൂട്ടിച്ചേര്‍ത്തു.