തീയ്യേറ്ററുകളില്‍ പ്രേക്ഷക പ്രതികരണങ്ങള്‍ എടുക്കുന്നത് സാധാരണമാണ്. എന്നാല്‍ ഒത്തിരി വിവാദങ്ങള്‍ക്കൊടുവില്‍ പുറത്തിറങ്ങിയ ആടൈ സിനിമയെ കുറിച്ച് പ്രേക്ഷക പ്രതികരണമറിയാന്‍ നടി അമലപോള്‍ വേഷം മാറി തിയറ്ററിലെത്തി. ഇതിന്റെ വീഡിയോ താരം തന്നെയാണ് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചത്.
മുടി മുറിച്ച് തൊപ്പിയും കണ്ണടയും വെച്ച് ഒരു റിപ്പോര്‍ട്ടറുടെ വേഷത്തിലാണ് അമല തന്റെ ചിത്രത്തിന്റെ പ്രതികരണം അറിയാന്‍ തീയ്യേറ്ററില്‍ നേരിട്ടെത്തിയത്. സിനിമ കണ്ട് പുറത്തിറങ്ങുന്നവരോട് അമല ചിത്രം എങ്ങനെയുണ്ടെന്ന് ചോദിച്ചു. ചിത്രത്തില്‍ അമലയുടെ അഭിനയത്തെ വാനോളം പുകഴ്ത്തുകയാണ് ആരാധകര്‍.
ചിത്രത്തിന്റെ സംവിധായകനായ രത്നകുമാര്‍, നടന്മാരായ രോഹിത്ത്, ഗോപി എന്നിവരും പ്രേക്ഷക പ്രതികരണം അറിയാന്‍ തിയറ്ററില്‍ എത്തിയിരുന്നു. അതേസമയം നഗ്നനയായി അഭിനയിക്കുന്നുവെന്ന രീതിയിലാണ് തുടക്കത്തില്‍ സിനിമ അറിയപ്പെട്ടതെങ്കിലും റിലീസായതോടെ അതെല്ലാം മാറി.