ഇസ്ലാമാബാദ്: പാകിസ്താന് ക്രിക്കറ്റിനെ പരിഷ്കരിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. അടുത്ത ലോകകപ്പില്‍ വളരെ പ്രൊഫഷണലായ ഒരു പാകിസ്താന് ടീമിനെ ആരാധകര്‍ കാണുമെന്നും അദ്ദേഹം പറഞ്ഞു.
‘ലോകകപ്പിനു ശേഷം, പാകിസ്താന് ടീമിനെ പരിഷ്കരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ പാകിസ്താന് ക്രിക്കറ്റിനെ പരിഷ്കരിക്കാന്‍ പോകുന്നു. കഴിഞ്ഞ ലോകകപ്പില്‍ ഒരുപാട് നിരാശകള്‍ ഉണ്ടായിരുന്നു. അടുത്ത ലോകകപ്പില്‍ വളരെ പ്രൊഫഷണലായ ഒരു പാകിസ്താന് ടീമിനെ നിങ്ങള്‍ കാണും. എന്റെ വാക്കുകള്‍ ഓര്‍മിച്ചോളൂ’ ഇമ്രാന് ഖാന് കൂട്ടിച്ചേര്‍ത്തു.
ലോകകപ്പില്‍ സെമിയിലെത്താതെ പുറത്തായ പാകിസ്താന് ആദ്യ മത്സരങ്ങളില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് തുടര്‍ച്ചയായ മത്സരങ്ങളില്‍ വിജയിച്ച് സെമി സ്പോട്ടിനായി കടുത്ത പോരാട്ടം കാഴ്ച വെച്ചെങ്കിലും നെറ്റ് റണ്‍ റേറ്റ് തിരിച്ചടിയാവുകയായിരുന്നു.