കൊല്ലം: കൊല്ലം ഓച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ടാനച്ഛന് അറസ്റ്റില്‍. വള്ളികുന്നം സ്വദേശിയായ നാല്പത്തിരണ്ടുകാരനാണ് അറസ്റ്റിലായത്. വള്ളികുന്നത്ത് ഭാര്യയും രണ്ടു മക്കളുമുള്ള ഇയാള്‍ ആറു വര്‍ഷം മുന്‍പാണ് പെണ്‍കുട്ടിയുടെ അമ്മയുമായി അടുപ്പത്തിലാകുന്നത്. അമ്മയുടെ പ്രസവസമയത്ത് പെണ്‍ക്കുട്ടിയുടെ ഒമ്പതാം വയസിലാണ് ഇയാള്‍ ആദ്യമായി പീഡിപ്പിച്ചത്.
പെണ്‍കുട്ടിയെ മാതാവും രണ്ടാനച്ഛനും ചേര്‍ന്ന് ആലപ്പുഴ ജില്ലയിലെ ഒരു സ്ഥാപനത്തില്‍ താമസിപ്പിച്ച് പഠിപ്പിക്കുകയായിരുന്നു. ആഴ്ചയില്‍ രണ്ടു ദിവസം ഇയാള്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് കൂട്ടികൊണ്ടു പോവുകയും പീഡനത്തിനിരയാക്കുകയും ചെയ്തു. എതിര്‍ത്തപ്പോള്‍ പെണ്‍കുട്ടിയെയും അമ്മയെയും കൊല്ലുമെന്ന് ഭീഷണിപെടുത്തിയായിരുന്നു പീഡനം. നിരന്തരമുള്ള പീഡനത്തില്‍ ഒന്നര വര്‍ഷം മുന്‍പ് പെണ്‍കുട്ടി ഗര്‍ഭിണിയായി. തുടര്‍ന്ന് ഗുളിക നല്കി ഗര്‍ഭഛിദ്രം നടത്തുകയായിരുന്നു.
അതേസമയം രണ്ടാനച്ഛന്റെ പീഡനം അസഹനീയമായപ്പോള്‍ പെണ്‍കുട്ടി വീട്ടിലേക്ക് ഇയാള്‍ക്കൊപ്പം വീട്ടിലേക്ക് പോകാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥാപന അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ പീഡനവിവരത്തെ കുറിച്ചുള്ള സൂചന കിട്ടി. തുടര്‍ന്ന് സ്ഥാപന അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു.
ശേഷം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തൃക്കുന്നപ്പുഴ പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയുടെ മൊഴിരേഖപ്പെടുത്തി കേസെടുത്ത ശേഷം ഓച്ചിറ പോലീസിനു കൈമാറുകയായിരുന്നു. തുടര്‍ന്ന് ഓച്ചിറ സിഐ ആര് പ്രകാശും എസ്ഐ അഷ്റഫും സംഘവും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം സംഭവത്തില്‍ പെണ്‍കുട്ടിയുടം അമ്മയ്ക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ച് വരുകയായിരുന്നു.