കൊച്ചി: കൊച്ചിയില്‍ യാത്രക്കാരോട് അമിത ചാര്‍ജ് ഈടാക്കിയ ഓട്ടോഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. 15 ദിവസത്തേക്കാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്.
എറണാകുളം പനമ്പള്ളി നഗറില്‍ നിന്നും നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിനായി 60 രൂപയ്ക്കു പകരം 100 രൂപ വാങ്ങിയ സംഭവത്തിലാണ് രവിപുരം നെടുംപറമ്പത്ത് ജോബിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്.
അതേസമയം, യാത്രക്കാരെ ഇറക്കിവിടുകയും ഓട്ടം പോകാന്‍ വിസമ്മതിക്കുകയും ചെയ്ത സംഭവത്തില്‍ കൊച്ചി മൊണാസ്റ്ററി റോഡില്‍ താമസിക്കുന്ന വിജയന്റെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്തു.
ലിസി ആശുപത്രിക്ക് സമീപത്തെ സ്റ്റാന്‍ഡില്‍ നിന്നു കലൂര്‍ ബസ് സ്റ്റാന്‍ഡിലേക്ക് ഓട്ടം പോകാന്‍ വിസമ്മതിച്ചതിനാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതെന്ന് ആര്‍ടിഒ മനോജ്കുമാര്‍ പറഞ്ഞു.