ഹൈദരാബാദ്: പോലീസ് മേധാവിയുടെ ഔദ്യോഗികവാഹനത്തിന് മുകളില്‍ കയറിയിരുന്ന് ടിക് ടോക് വീഡിയോ ചെയ്ത തെലുങ്കാന ആഭ്യന്തര മന്ത്രിയുടെ ചെറുമകനെതിരെ രൂക്ഷവിമര്‍ശനം. ആഭ്യന്തരമന്ത്രി മുഹമ്മദ് അലിയുടെ ചെറുമകന് ഫുര്‍ഖാന്‍ അഹമ്മദാണ് വാഹനത്തിന് മുകളില്‍ കയറിയിരുന്ന് സുഹൃത്തിനൊപ്പം ടിക് ടോക് വീഡിയോ ചെയ്തത്.
പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് വീഡിയോ. ഡിജിപിയുടെ ഔദ്യോഗിക വാഹനത്തില്‍ കയറി ഇരുന്ന് ജീപ്പില്‍ ഇരിക്കുന്ന ആളോട് മര്യാദയ്ക്ക് പെരുമാറിയില്ലെങ്കില്‍ കഴുത്തറുക്കുമെന്നാണ് ടിക് ടോക് വിഡിയോയില്‍ ഫുര്‍ഖാന്‍ പറയുന്നത്. വീഡിയോ വൈറലായതോടെ മന്ത്രിക്കും ചെറുമകനുമെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.
സംഭവം കൈവിട്ട് പോയതോടെ തന്റെ ചെറുമകന് വാഹനത്തിന് മകളില്‍ വെറുതെ ഒന്ന് ഇരുന്നതേയുള്ളൂ എന്ന് വിശദീകരണവുമായി ആഭ്യന്തരമന്ത്രി രംഗത്തെത്തി. രണ്ട് ദിവസം മുന്‍പ് താന്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. പ്രദേശവാസികളാണ് വീഡിയോ എടുത്തതെന്നും അവരെ അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
This #TikTok video shows grandson of #Telangana Home Minister #MahmoodAli seated on police vehicle (regd @TelanganaDGP?); his friend mimes to audio of a police officer being threatened that his throat will be slit if he is not respectful to the man on jeep; Creative licence?@ndtv pic.twitter.com/ym6RHrVSJ3
— Uma Sudhir (@umasudhir) July 18, 2019