നാഗ്പൂര്‍: നിരന്തരം മദ്യപിച്ചെത്തി അസഭ്യം പറയുന്ന മകനെ കൊന്ന് രാത്രി മുഴുവന്‍ മൃതദേഹത്തിന് കാവലിരുന്ന പിതാവ് ഒടുവില്‍ പോലീസില്‍ കീഴടങ്ങി. നാഗ്പൂരിലാണ് സംഭവം. മുപ്പത്തിയെട്ടുകാരനായ സഞ്ജയിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പിതാവ് ദാമോദര്‍ ബലാപൂരാണ് (71) പോലീസില്‍ കീഴടങ്ങിയത്.
ദിവസവും മദ്യപിച്ചെത്തുന്ന സഞ്ജയ് തനിക്ക് മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ 25000 രൂപ നല്‍കിയില്ലെങ്കില്‍ മാതാപിതാക്കളെ കൊല്ലുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. കൂടാതെ അസഭ്യം പറയുന്നതും പതിവായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന സഞ്ജയിയെ പിതാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
പുലര്‍ച്ചെ വരെ മൃതദേഹത്തിന് കാവലിരുന്ന ദാമോദര്‍ ശേഷം സംഭവം ബന്ധുക്കളെ വിളിച്ച് അറിയിച്ചു. പോലീസില്‍ കീഴടങ്ങുമെന്ന് ഇവരോട് പറയുകയും ചെയ്തു. ഭാര്യാപിതാവിനെ കൊലപ്പെടുത്തിയതിന്റെ പേരില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് സഞ്ജയ് എന്ന് പോലീസ് വ്യക്തമാക്കി.