ആലപ്പുഴ: കായംകുളത്ത് ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കം കലാശിച്ചത് കൈയ്യാങ്കളിയില്‍. തര്‍ക്കത്തിനിടെ നടന്ന കത്തി ആക്രമണത്തില്‍ യുവാവിന് കുത്തേറ്റു. കൊറ്റുകുളങ്ങര സ്വദേസി അഷ്റഫിനാണ് കുത്തേറ്റത്.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാത്രി 8.45 ഓടെ പുല്ലുകുളങ്ങരയിലാണ് സംഭവം നടന്നത്.