ഗുവാഹാട്ടി: ആസാമിലെ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു തുണ്ടുഭൂമിയില്ലാതെ ജീവനായി കേഴുകയാണ് മനുഷ്യരെപ്പോലെത്തന്നെ മൃഗങ്ങളും. വന്യ ജീവികള്‍ ഏറെയുള്ള കാസിരംഗ മേഖലയുടെ 90%വും ഇപ്പോള്‍ വെള്ളത്തിനടിയിലാണ്. ഇതിനിടെ കരകയറാനാവാതെ ഒഴുക്കില്‍പ്പെട്ട ഒരു കണ്ടാമൃഗ കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന വീഡിയോ വലിയ തോതിലാണ് പ്രചരിച്ചത്.
Field staff of Kaziranga are one of the sincerest and I am proud of working with him.#AssamFloods #Kaziranga #Floods #Rhino #Rescue #AssamForest #Conservation #GuardiansOfNature #Wildlife #KazirangaNationalPark pic.twitter.com/mjd5mrUilZ
— Arun Vignesh C S, IFS (@arunvigneshcs) July 16, 2019
വെള്ളത്തില്‍ അകപ്പെട്ട കാണ്ടാമൃഗ കുഞ്ഞിന് കാസിരംഗ പാര്‍ക്കിലെ ഉദ്യോഗസ്ഥരാണ് തുണയായി എത്തിയത്. നിരവധി കണ്ടാമൃഗങ്ങളാണ് ഈ മേഖലയിലുള്ളത്. നൂറു കണക്കിന് കണ്ടാമൃഗങ്ങളാണ് ഇപ്പോള്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവയെ സുരക്ഷിത സ്ഥാനത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
This will melt your heart.
90% of #Kaziranga is under water now. #Disaster happens for #wildlife also. It increases when habitat is reduced and criss-crossed by other infrastructure. In the time of such disaster it becomes difficult for them to reach at a safer location. pic.twitter.com/E1yowPPJ1b
— Parveen Kaswan, IFS (@ParveenKaswan) July 16, 2019
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഇതുവരെ 50ലധികം വന്യമൃഗങ്ങളാണ് ചത്തത്. ഇവയില്‍ ഭൂരിഭാഗവും സുരക്ഷിത സ്ഥലം തേടി ദേശീയ പാത മുറിച്ചു കടക്കുന്നതിനിടയില്‍ വണ്ടിയിടിച്ച് ചാവുകയായിരുന്നു.