പട്ന: പശു മോഷ്ടാക്കളെന്ന് ആരോപിച്ച് ബിഹാറില്‍ മൂന്ന് പേരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നു. ഇന്ന് രാവിലെ ബിഹാറിലെ സരണിയിലാണ് സംഭവം. പശുവിനെ മോഷ്ടിക്കാന്‍ എത്തിയവര്‍ എന്ന് ആരോപിച്ച് മൂന്ന് പേരെ ആള്‍ക്കൂട്ടം തടഞ്ഞുവയ്ക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു.
ഇതില്‍ മൂന്നും പേരും മരണത്തിന് കീഴടങ്ങി. മരിച്ചവരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.