മുംബൈ: പോലീസിനെ പരിഹസിച്ചുള്ള ടിക് ടോക് വീഡിയോ ഷെയര്‍ ചെയ്ത സംഭവത്തില്‍ ബോളിവുഡ് താരം അജാസ് ഖാന് അറസ്റ്റില്‍. മുംബൈ സൈബര്‍ പോലീസാണ് അജാസിനെ അറസ്റ്റ് ചെയ്തത്. ഇലക്ട്രോണിക് മാധ്യമത്തില്‍ വര്‍ഗീയ സ്പര്‍ദ്ധ പടര്‍ത്തിയെന്നാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
ബൈക്ക് മോഷണക്കുറ്റമാരോപിച്ച് ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ച തബ്രിസ് അന്‍സാരിയുടെ ജീവന് പകരം ചോദിക്കണമെന്നാവശ്യപ്പെട്ടുള്ള വീഡിയോ ആണ് ടിക് ടോകില്‍ പ്രത്യക്ഷപ്പെട്ടത്. മുസ്ലിം സമുദായത്തിലുള്ളവര്‍ ഇതിനെതിരെ പ്രതികരിക്കണമെന്നായിരുന്നു വീഡിയോയില്‍ പറയുന്നത്.
ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തരായ ടീം 7നാണ് വീഡിയോ ചെയ്തത്. വീഡിയോയില്‍ പോലീസിനെയും വിമര്‍ശിക്കുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ വാറന്റ് ഇല്ലേ പോലീസേ എന്ന കുറിപ്പോടെ താരം റീ പോസ്റ്റ് ചെയ്യുകയായിരുന്നു. ഹിന്ദി സിനിമകളിലെ ഡയലോഗുകള്‍ ഉപയോഗിച്ചായിരുന്നു പരിഹാസം. ഇതിനു പിന്നാലെയാണ് താരം അറസ്റ്റിലായത്.