തിരുവനന്തപുരം: കേരളാ ഗവര്‍ണര്‍ പി സദാശിവത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്. യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് വിമര്‍ശനം നടത്തിയത്. യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷവും അതിനെ തുടര്‍ന്നുണ്ടായ പരീക്ഷാ ക്രമക്കേടുകളും ആധികാരികമായി തെളിഞ്ഞിട്ടും ഗവര്‍ണര്‍ പാറക്കല്ല് പോലെ ഇരിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്നാണ് ബി ഗോപാലകൃഷ്ണന്റെ ആരോപണം.
ഗവര്‍ണര്‍ ആക്ട് ചെയ്യണം. അതിന് കഴിയുന്നില്ലെങ്കില്‍ രാജി വെച്ച് വീട്ടില്‍ പോകാന്‍ തയ്യാറാകണമെന്നും നേതാവ് കൂട്ടിച്ചേര്‍ത്തു. നോക്കുകുത്തിയായി ഗവര്‍ണര്‍ പദവിയില്‍ ഇരിക്കുന്നത് ജനാധിപത്യ മര്യാദകേടാണെന്നും ഗോപാലകൃഷ്ണന് രൂക്ഷമായി വിമര്‍ശിച്ചു. അതോടൊപ്പം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും മുന്‍പ് പഠിച്ചിറങ്ങിയ എസ്എഫ്ഐ നേതാക്കളുടെ പിഎസ്സി പരീക്ഷാ ഫലവും പരിശോധിക്കണമെന്നും ബി ഗോപാലകൃഷ്ണന് ആരായുന്നുണ്ട്.
പരീക്ഷ ക്രമക്കേടില്‍ നിലവിലെ അന്വേഷണം ഫലപ്രദമല്ല. സിന്‍ഡിക്കേറ്റ് അന്വേഷിച്ചാല്‍ അത് കള്ളന് കളവ് കേസ് അന്വേഷിക്കുന്നതിന് തുല്യമാണ്. സര്‍വകലാശാല പരീക്ഷാ ക്രമക്കേടില്‍ പുറത്ത് നിന്നുള്ള ഏജന്‍സിയുടെ അന്വേഷണം ഉറപ്പാക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്നുമാണ് ബി ഗോപാലകൃഷ്ണന്റെ ആവശ്യം.