തിരുവനന്തപുരം: അങ്കനവാടി ജീവനക്കാര്‍ക്ക് ഇനി യൂണിഫോമായി സാരിക്ക് പകരം കോട്ട്. അങ്കനവാടി വര്‍ക്കര്‍മാരുടെ കോട്ടിന് കടും ചാരനിറവും ഹെല്‍പ്പര്‍മാരുടെ കോട്ടിന് ചെറുപയര്‍ പച്ച നിറവുമായിരിക്കും. മന്ത്രി കെകെ ഷൈലജയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
മുമ്പ് സാരിയായിരുന്നു അങ്കനവാടി ജീവനക്കാരുടെ യൂണിഫോം. മന്ത്രി കെകെ ഷൈലജയുടെ സാന്നിധ്യത്തില്‍ അങ്കണവാടി ജീവനക്കാരുടെ സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് യൂണിഫോമായി കോട്ട് നിശ്ചയിച്ചത്.
ഇവരുടെ യൂണിഫോമിന് വേണ്ടി 2.64 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കോട്ടിന്റെ ഡിസൈന്‍ എങ്ങനെയായിരിക്കുമെന്ന് നിശ്ചയിച്ചിട്ടില്ല. സംസ്ഥാനത്ത് 33,115 അങ്കണവാടി വര്‍ക്കര്‍മാരും 32986 ഹെല്‍പ്പര്‍മാരുമാണുള്ളത്.