ശ്രീനഗര്‍: പിതാവിന്റെ മൃതദേഹവുമായി പോയ ആംബലന്‍സ് തീര്‍ത്ഥാടകര്‍ക്കു വേണ്ടി മണിക്കൂറുകളോളം തടസപ്പെടുത്തിയെന്ന പരാതിയുമായി ജമ്മു കാശ്മീരിലെ ധനകാര്യ വകുപ്പ് ഡയറക്ടര്‍ ഇംതിയാസ് വാനി. അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് വേണ്ടി പിതാവിന്റെ മൃതദേഹവുമായി വന്ന ആംബുലന്‍സ് തടയുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
വ്യാഴാഴ്ച ശ്രീനഗര്‍- ജമ്മു ദേശീയപാതയിലായിരുന്നു ആംബുലന്‍സ് തടഞ്ഞത്. സമൂഹ മാധ്യമത്തിലൂടെയാണ് വാനി പരാതി ഉന്നയിച്ചത്. അമര്‍നാഥ് തീര്‍ത്ഥാടനം അവസാനിക്കുന്ന ഓഗസ്റ്റ് 15- വരെ ദിവസേന അഞ്ചുമണിക്കൂര്‍ പ്രാദേശിക യാത്രക്കാരെ വഴിയില്‍ തടയാനാണ് അധികൃതരുടെ തീരുമാനം. എന്നാല്‍ തീര്‍ത്ഥാടകരെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചതുകൊണ്ടാണ് ആംബുലന്‍സ് തടഞ്ഞതെന്നാണ് പോലീസ് നല്കുന്ന വിശദീകരണം.