കുമളി: അവിഹിതത്തിന് തടസമായ കുഞ്ഞിനെ കൊന്ന കേസില്‍ അമ്മ ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍. കേരള-തമിഴ്നാട് അതിര്‍ത്തി ജില്ലയായ തേനിയിലെ കോംബൈയിലാണ് ഈ ദാരുണ സംഭവം. അഞ്ചു വയസുകാരനെയാണ് അമ്മയും രണ്ടാനച്ഛനും അമ്മയുടെ സഹോദരിയും സഹോദരീ ഭര്‍ത്താവും ചേര്‍ന്ന് കൊന്നത്.
കൊലപാതകവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ ഗീത(25), രണ്ടാനച്ഛന് ഉദയകുമാര്‍(32), ഗീതയുടെ സഹോദരി ഭുവനേശ്വരി(23), ഇവരുടെ ഭര്‍ത്താവ് കാര്‍ത്തിക്(25) എന്നിവരാണ് അറസ്റ്റിലായത്. ഗീതയുടെ ആദ്യ വിവാഹത്തില്‍ ഉണ്ടായ കുട്ടിയെ ആണ് ബന്ധുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഭര്‍ത്താവുമായുള്ള ബന്ധം ഉപേക്ഷിച്ച് രണ്ടു വര്‍ഷം മുമ്പാണ് ഗീത ഉദയ കുമാറിനെ കല്യാണം കഴിച്ചത്. ഗീതയുടെ രക്ഷിതാക്കള്‍ക്കൊപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്. ഇതിന്റെ അടുത്ത് തന്നെയാണ് ഗീതയും താമസിച്ചിരുന്നത്.
കുട്ടി ഇടയ്ക്കിടെ തങ്ങളുടെ വീട്ടില്‍ എത്തുന്നതിനെച്ചൊല്ലി ഉദയകുമാര്‍ വഴക്കിടുന്നതു പതിവായിരുന്നു. അതേസമയം സഹോദരി ഭുവനേശ്വരിയും ഭര്‍ത്താവ് കാര്‍ത്തിക്കും ഗീതയുടെ വീട്ടില്‍ സ്ഥിരമായി വരാറുണ്ടായിരുന്നു. ഇതിനിടെ ഗീതയും കാര്‍ത്തിക്കും തമ്മിലും ഭുവനേശ്വരിയും ഉദയകുമാറും തമ്മിലും അടുപ്പത്തിലായി. ഇതോടെയാണ് അവിഹിതബന്ധത്തിന് തടസമായി മാറിയ കുട്ടിയെ ഇവര്‍ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസം കുട്ടിയെ കോംബൈ മൃഗാശുപത്രിക്ക് സമീപമുള്ള ശ്മശാനത്തില്‍ കൊണ്ടുപോയാണ് ഇവര്‍ കൊലപാതകം നടത്തിയത്. ഇതിനു ശേഷം കുട്ടിയെ കാണാനില്ലെന്നു കാട്ടി പോലീസില്‍ പരാതിയും നല്കി. പോലീസ് അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കാര്‍ത്തിക് കുട്ടിയെ കൂട്ടിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ കിട്ടിയത്. തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം ലഭിച്ചത്.
കുട്ടിയുടെ അമ്മയായ ഗീത, ഉദയകുമാര്‍, ഭുവനേശ്വരി എന്നിവരെ ശ്മശാനത്തില്‍ എത്തിച്ച ശേഷമാണ് കുട്ടിയെ വീട്ടില്‍ നിന്നും താന്‍ അവിടെ എത്തിച്ചതെന്നും തുടര്‍ന്ന് കല്ലുകൊണ്ട് തലയ്ക്കടിച്ച് കുട്ടിയെ ബോധം കെടുത്തിയ ശേഷം തറയിലടിച്ച് മരണം ഉറപ്പാക്കുക ആയിരുന്നു എന്നാണ് കാര്‍ത്തിക് പോലീസിന് നല്കിയ മൊഴി.