മലയാളത്തിലെ സൂപ്പര്‍താരമായ മമ്മൂട്ടിയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് കാലങ്ങളായി ഒട്ടേറെ അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. എന്നാല്‍ താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ അന്നത്തെയും ഇന്നത്തെയും തീരുമാനം. ജനങ്ങളെ സേവിക്കാന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ട ആവശ്യമില്ലെന്നാണ് മമ്മൂട്ടിയുടെ അഭിപ്രായം.
ഒരു വാര്‍ത്താ ഏജന്‍സിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് മമ്മൂട്ടി വ്യക്തമാക്കിയത്. തനിക്ക് ഒരിക്കലും രാഷ്ട്രീയത്തില്‍ താല്പര്യം തോന്നിയിട്ടില്ല, ജനങ്ങളെ സേവിക്കണമെന്നുണ്ടെങ്കില്‍ അതിന് രാഷ്ട്രീയക്കാരനാകേണ്ട ആവശ്യമില്ലെന്നും താരം പറഞ്ഞു.
”ഞാന്‍ മറ്റുള്ളവരുമായി മത്സരിക്കാറില്ല. ഒരാള്‍ അയാളോട് തന്നെയാണ് മത്സരിക്കേണ്ടത്. അതാണ് എളുപ്പം. മറ്റുള്ളവരുമായി മത്സരിച്ചാല്‍ അയാള്‍ എതിരാളിയെ അനുകരിക്കുകയാണ് ചെയ്യുക. നിങ്ങള്‍ നിങ്ങളോട് തന്നെ മത്സരിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകു”മെന്നും മമ്മൂട്ടി വ്യക്തമാക്കി.