ടോക്യോ: ജപ്പാനിലെ അനിമേഷന്‍ സ്റ്റുഡിയോയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയതായി റിപ്പോര്‍ട്ട്. 36 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെയാണ് ക്യോടോയിലെ അനിമേഷന്‍ സ്റ്റുഡിയോയ്ക്ക് തീപിടിച്ചത്.
പതിമൂന്ന് പേരുടെ മരണം ടോക്കിയോ ഫയര്‍ ഡിപ്പാര്ന്റ്മെന്റ് സ്ഥിരീകരിച്ചിട്ടുണ്ട്. കെട്ടിടത്തിലുണ്ടായിരുന്ന പതിനൊന്നു പേരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവരും മരിച്ചതായിട്ടാണ് വിലയിരുത്തല്‍. ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകും- ഫയര്‍ ഡിപ്പാര്ന്റ്മെന്റിന്റെ അധികൃതര്‍ വ്യക്തമാക്കി.
ഇന്ന് രാവിലെ സ്റ്റുഡിയോയ്ക്ക് മനഃപൂര്‍വ്വം തീവെയ്ക്കുകയായിരുന്നു. 41 വയസ്സുള്ള ഒരാളെ ടോക്കിയോ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.