തലശ്ശേരി: അപകടം സംഭവിച്ച് റോഡില്‍ രക്തം വാര്‍ന്ന് കിടന്ന ആളെ ആശുപത്രിയില്‍ എത്തിച്ച ശേഷം രക്ത കറ കഴുകാന്‍ സര്‍വീസ് സെന്ററില്‍ ചെന്നപ്പോഴുണ്ടായ മോശം അനുഭവം പങ്കുവെച്ച് യുവാവ്. തലശ്ശേരി സ്വദേശിയായ റുസ്ഫീദാണ് താന്‍ നേരിട്ട ദുരനുഭവം പങ്കുവെച്ചത്. സംഭവത്തില്‍ എസ്ഐ നേരിട്ട് ഇടപെട്ടിട്ടും കൂട്ടാക്കാതെ ആയിരുന്നു സെന്റര്‍ ഉടമയുടെ രോഷം.
സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചമ്പാട് വെച്ചുണ്ടായ അപകടത്തില്‍ മരിച്ച പ്രമുഖ മുജാഹിദ് പണ്ഡിതനും പ്രഭാഷകനുമായ സക്കറിയ സ്വലാഹിയെ ആശുപത്രിയില്‍ എത്തിക്കവെയാണ് കാറില്‍ രക്തകറ പുരണ്ടത്. പാനൂരുള്ള തന്റെ ഷോപ്പിലേക്ക് പോകുന്നതിനിടെയാണ് അപകടം ശ്രദ്ധയില്‍പ്പെട്ടതെന്ന് യുവാവ് പറയുന്നുണ്ട്. ഉടന്‍ തന്നെ ആളെ കാറിന്റെ പിന്‍സീറ്റില്‍ കിടത്തി ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കാറിന്റെ സീറ്റില്‍ നിറയെ രക്ത കറ പുരണ്ടിരുന്നു.
ഇവ കട്ട പിടിക്കേണ്ട എന്ന ചിന്തയില്‍ ഉടന്‍ തന്നെ ക്ലീന്‍ ചെയ്യാന്‍ തീരുമാനിച്ചുവെന്നും തുടര്‍ന്ന് തലശ്ശേരി ടാണ് മാളിന് സമീപമുള്ള സര്‍വീസ് സെന്ററില്‍ വരികയായിരുന്നുവെന്നും അദ്ദേഹം കുറിച്ചു. കാര്യങ്ങള്‍ വിവരിച്ച ശേഷം ക്ലീന്‍ ചെയ്ത് തരണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും പറ്റില്ലെന്ന് ഉടമ തീര്‍ത്തും പറയുകയായിരുന്നു. ഒരു വഴിയുമില്ലാതെ വന്നപ്പോള്‍ എസ്ഐയെ വിളിച്ച് കാര്യം പറഞ്ഞു. ഫോണ്‍ ഉടമയ്ക്ക് നല്കാന് പറഞ്ഞ് എസ്ഐയും കാര്യം പറഞ്ഞു. എന്നാല്‍ അപ്പോഴും കാര്‍ കഴുകാന്‍ ഉടമ കൂട്ടാക്കിയില്ല. എസ്ഐയും സംഘവും നേരിട്ട് സര്‍വീസ് സ്റ്റേഷനില്‍ എത്തിയിട്ട് പോലും ഉടമ കൂട്ടാക്കിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോലീസ് ഇടപെട്ടപ്പോള്‍ കാറിന്റെ ഡോര്‍ വലിച്ചടച്ച് പോയി പോലീസ് സ്റ്റേഷനില്‍ കൊണ്ട് കഴുകുവാന്‍ ആയിരുന്നു മറുപടിയെന്നും യുവാവ് കുറിച്ചു. ഇത്ര ധിക്കാരം ഉള്ള സര്‍വീസ് സ്റ്റേഷന് തലശേരിയില്‍ വേണോ എന്നും റുസ്ഫീദ് ചോദിക്കുന്നുണ്ട്. മനുഷ്യത്വം ഇല്ലാത്ത ഈ വ്യക്തിയുടെ അഹങ്കാരം എന്തായാലും തലശ്ശേരി നിവാസികളെ അറിയിക്കണം എന്ന് തോന്നിയതിനാലാണ് പങ്കുവെച്ചതെന്നും അദ്ദേഹം എടുത്ത് പറഞ്ഞു. നാളെ എനിക്കായാലും നിങ്ങള്‍ക്കായാലും അപകടം എങ്ങനെ സംഭവിക്കും എന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ലെന്നും റുസ്ഫീദ് കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ഞാന്‍ ഇന്നലെ എന്റെ ഷോപ്പിലേക് പോകുന്ന വഴി ചമ്പാട് വെച്ച് ഒരു അപകടം കണ്ടു അപകടം പറ്റിയ ആള്‍ക്ക് തലയില്‍ നല്ല പരിക്കും വല്ലാതെ രക്തവും വരുന്നുണ്ട് ..സിറ്റുവേഷന് കണ്ടപ്പോ ഒന്നും ചിന്തിച്ചില്ല അപ്പോള്‍ തന്നെ തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍ അതിവേഗം എന്റെ കാറില്‍ എത്തിക്കുക ഉണ്ടായി അപ്പോള്‍ ആരാണെന്നു എനിക്ക് അറിയില്ലായിരുന്നു ശേഷം അറിയാന്‍ പറ്റി ഇന്നലെ മരണപ്പെട്ട സലഫി പണ്ഡിതന് സകരിയ സലാഹി ആയിരുന്നു എന്ന്.
എന്റെ കാറില്‍ പുറകില്‍ മൊത്തം ബ്ലഡ് ആയിരുന്നു അതിനാല്‍ ഞാന്‍ അത് കട്ടപിടിക്കുന്നതിനു മുന്നേ ക്ലീന്‍ ചെയാന്‍ വേണ്ടി തലശേരി ഡൌണ്‍ ടൌണ്‍ മാളില്‍ സമീപം ഉള്ള സര്‍വീസ് സ്റ്റേഷന് ‘Wash Me Car Wash ‘പോയി ഒന്ന് ബ്ലഡ് കട്ട പിടിക്കുന്നതിനു മുന്നേ ആ ഏരിയ ഒന്ന് ക്ലീന്‍ ആകാനും ബാക്കി പിന്നെ മതി എന്നും സംഭവം ഒരു ആക്സിഡന്റ് കേസ് ആണെന്നും റിക്വസ്റ്റ് ചെയ്തു. മറുപടി പറ്റില എന്നായിരുന്നു.
..വേറെ മാര്‍ഗം ഇല്ലാത്തതിനാല്‍ നാന് അപ്പോള്‍ തെന്നെ തലശ്ശേരി പോലീസ് സ്റ്റേഷന് വിളിച്ചു കാര്യം പറഞ്ഞു ..SI സാര്‍ കാള്‍ അറ്റന്‍ഡ് ചെയ്തു. അദ്ധേഹത്തെ കാര്യം ധരിപ്പിച്ചു ‘പോലീസ് അപടകം പറ്റി ആളെ ഹോസ്പിറ്റല്‍ എത്തിച്ചാല്‍ അവര്‍ക്ക് വേണ്ട സഹായം police ചെയുമെലോ അതിനാല്‍ എന്നെ സഹാഹികണം ഇന്നു റിക്വസ്റ്റ് ചെയ്തു. അപ്പോള്‍ തെന്നെ അയാള്‍ക്കു ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു. ഫോണ്‍ എടുത്ത് അയാള്‍ SI ആയാലും ചെയ്യാന്‍ സാധിക്കില്ല എന്നും ഫോണ്‍ വലിച്ചെറിയുകയും ചെയ്തു ..അപ്പോള്‍ തെന്നെ SI സാറും police അവിടെ വന്നു എന്റെ കാര്‍ ക്ലീന്‍ ആക്കാന്‍ പറഞ്ഞു സംഭവം കണ്ടു മാളില്‍ വന്ന ജനങ്ങള്‍ ഒക്കെ കൂടുകയും ചെയ്തു.
എന്നിട്ടും അയാള്‍ SI നോട് തട്ടി കയറുകയാണ് ചെയ്തത് ..SI ചൂടായപ്പോള്‍ വണ്ടി കയറ്റി അവര്‍ പോയപ്പോള്‍ വീണ്ടും ഡോര്‍ വലിച്ചടച്ചു .വേണമെങ്കില്‍ പോലീസ് കാരോട് പോയി കഴുകി തെരാന്‍ പറ എന്നും വളരെ ധിക്കാരമായി എന്നോട് മാന്യമല്ലാത്ത ഭാഷയില്‍ സംസാരിക്കുകയും ചെയ്തു സഹിക്കട്ടെ ഞാന്‍ അതൊക്കെ വീഡിയോ റെക്കോര്‍ഡ് ചെയ്ത് വെച്ച് ഒരു പരാതി പോലീസ് സ്റ്റേഷന് കൊടുക്കാന്‍ വേണ്ടി
അവിടെ നിന്നും ബ്ലഡ് ഉണ്ടായ സ്ഥലം വൃത്തിയാകാത്ത കൊണ്ടും കട്ട പിടിച്ചത് കൊണ്ടും ഞാന്‍ ഇന്നു വീണ്ടും മറ്റൊരിടത്തു വരേണ്ടി വന്നു, ഫോട്ടോ ചുവടെ .ഇത്ര ധിക്കാരം ഉള്ള സര്‍വീസ് സ്റ്റേഷന് തലശേരിയില്‍ വേണോ ..മനുഷ്യത്വം ഇല്ലാത്ത ഇ വ്യക്തിയുടെ അഹങ്കാരം എന്തായാലും തലശ്ശേരി നിവാസികളെ അറിയിക്കണം എന്ന് എനിക്ക് തോന്നി നാളെ എനിക്കായാലും നിങ്ങ ള്ക്കായാലും അപകടം എങ്ങനെ സംഭവിക്കും എന്ന് ആര്‍ക്കും പായാന്‍ സാധിക്കില്ല.. കൂടാതെ ഞാന്‍ വിളിച്ചപ്പോ അപ്പോള്‍ തെന്നെ ഇടപെട്ട എനിക്ക് സഹായം ചെയാന്‍ വേണ്ടി വന്ന തലശ്ശേരി SI Vinu Mohanan സാറിന്റെ ആത്മാര്‍ത്ഥതക് പ്രത്യേകം നന്ദി.
കടപ്പാട്
Rusfid.C
Cheryandi house
6th mail Kadirur
KL58Q8597