പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന വിജയ് ദേവരകൊണ്ട ചിത്രം ‘ഡിയര്‍ കോമ്രേഡിലെ’ ഗാനം പുറത്തിറങ്ങി. ‘സഖാവേ…ലിവ് ലൈക്ക് എ കോമ്രേഡ് ‘ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ സല്‍മാനാണ്. മൂന്ന് ഭാഷകളിലായാണ് ഗാനം പുറത്തിറങ്ങുന്നത്.
ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയ സമയം ദുല്‍ഖറും താനും ചേര്‍ന്ന് പ്രേക്ഷകര്‍ക്കായി ഒരു വലിയ സര്‍പ്രൈസ് ഒരുക്കുന്നുണ്ടെന്ന് വിജയ് ദേവരകൊണ്ട സൂചന നല്‍കിയിരുന്നു. ആ സര്‍പ്രൈസാണ് ഇപ്പോള്‍ ഗാനത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. തമിഴില്‍ ഗാനമാലപിക്കുന്നത് മക്കള്‍ ശെല്വന് വിജയ് സേതുപതിയാണ്.
ദുല്‍ഖര്‍ സല്‍മാനായിരുന്നു ഡിയര്‍ കോമ്രേഡിന്റെ ട്രെയിലര്‍ ഔദ്യോഗികമായി പുറത്ത് വിട്ടത്.വിജയ് ദേവരകൊണ്ടയും, രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഭരത് കമ്മയാണ് സംവിധാനം ചെയ്യുന്നത്. ചിത്രം തെലുഗ്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി ജൂലൈ 26ന് പുറത്തിറങ്ങും.