കണ്ണൂര്‍: കണ്ണൂര്‍ കരിവെള്ളൂരിലെ കര്‍ഷകനായ ചന്ദ്രന്റെ വീട്ടുവളപ്പിലെ വാഴയാണ് ഇപ്പോള്‍ നാട്ടിലെ സംസാര വിഷയം. ചെങ്കദളിയുടെ കുലയില്‍ കദളിപ്പഴത്തിനൊപ്പം റോബസ്റ്റയും വിളഞ്ഞിരിക്കുന്ന കാഴ്ച കാണികളെ ഒന്നടങ്കം അമ്പരപ്പിക്കുന്നു. ഒരു വാഴക്കുലയില്‍ വിരിഞ്ഞ രണ്ടിനം പഴങ്ങള്‍ കാണാന്‍ നിരവധി പേരാണ് ചന്ദ്രന്റെ വീട്ടിലെത്തുന്നത്.
പത്ത് വര്‍ഷം മുമ്പാണ് കരിവെള്ളൂരിലെ കര്‍ഷകനായ കുഞ്ഞിപ്പുരയില്‍ ചന്ദ്രന് ചെങ്കദളിയുടെ കന്ന് ആദ്യമായി നടുന്നത്. ഇദ്ദേഹം പലതവണ കദളിവാഴക്കൃഷിയില്‍ നിന്നും ആദായം കൊയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തവണ വിരിഞ്ഞ ചെങ്കദളിയുടെ കുലയാണ് അപൂര്‍വ്വ കാഴ്ച സമ്മാനിച്ചത്.
ഒരു കുലയുടെ നേര്പകുതിവീതമാണ് കദളിയും റോബസ്റ്റയും കുലച്ചത്. കാര്‍ഷിക വിളകളിലെ ജനിതക മാറ്റമാണ് ഇതിന് കാരണമെന്നാണ് കര്‍ഷകരുടെ വിലയിരുത്തല്‍. എന്തായാലും ഈ കൗതുക കാഴ്ച കാണാനും ക്യാമറയില്‍ പകര്‍ത്താനും ഇവിടേക്ക് നിരവധി പേരാണ് എത്തുന്നത്.