ടോക്യോ: ജപ്പാന് നഗരമായ ക്യോടോയിയില് അനിമേഷന്‍ സ്റ്റുഡിയോയ്ക്ക് തീപിടിച്ചു. തീപ്പിടുത്തത്തില്‍ 13 പേര് വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ മാത്രം 12 പേര് മരിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ഇവരുടെ മരണം സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. 35 ഫയര്‍ ഫൈറ്റര്‍ യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആരോ മനഃപൂര്‍വ്വം തീവെച്ചതായാണ് ലഭിക്കുന്ന വിവരം. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം.