ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പിറന്നാള്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ദുബായ് ഭരണാധികാരിയുടെ വീഡിയോ മകനും ദുബായ് കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
#Family ❤️ pic.twitter.com/jabuoM3kDH
— Hamdan bin Mohammed (@HamdanMohammed) July 15, 2019
വാഹനത്തില്‍ നിന്നിറങ്ങുന്ന ശൈഖ് മുഹമ്മദിനരികിലേക്ക് പേരക്കുട്ടികള്‍ ഓടിയെത്തുന്നതും ശൈഖ് ഹംദാന്റെ കൈയിലിരിക്കുന്ന കുഞ്ഞിനെ ശൈഖ് മുഹമ്മദ് ചുംബിക്കുന്നതുമാണ് വീഡിയോയിലുള്ളത്. പേരക്കുട്ടികള്‍ക്കൊപ്പം കളിക്കുന്ന ശൈഖ് മുഹമ്മദിന്റെ ചിത്രങ്ങള്‍ മകള്‍ ലതീഫ ബിന്ത് മുഹമ്മദ് അല്‍ മക്തൂമും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.