വീട്ടില്‍ നായകളെയും പൂച്ചകളെയും വളര്‍ത്തുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനം. വിദ്യാര്‍ത്ഥികളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ നായകളും പൂച്ചകളും വളര്‍ത്തുന്നത് നല്ലതാണെന്നാണ് aera ഓപ്പണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. കോളേജുകളില്‍ ‘പെറ്റ് യുവര്‍ സ്ട്രെസ് എവേ’ എന്ന പ്രോഗ്രോം സംഘടിപ്പിക്കുകയും അതില്‍ വിദ്യാര്‍ത്ഥികള്‍ പൂച്ചകളോടും നായ്ക്കളോടും സംവദിക്കുകയും ചെയ്യുന്നതായി കണ്ടു.
കുറച്ച് സമയത്തിനുള്ളില്‍ തന്നെ അവരില്‍ കാര്യമായ മാറ്റം കണ്ടെത്തിയതായി വാഷിംഗ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ പെട്രീഷ്യ പെന്‍ഡ്രി വ്യക്തമാക്കി. 249 കോളേജിലെ വിദ്യാര്‍ത്ഥികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
പഠനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ ഉമിനീര് സാമ്പിളുകള്‍ ശേഖരിച്ചു. വളര്‍ത്തുമൃഗങ്ങളുമായി നേരിട്ട് ഇടപഴകിയ വിദ്യാര്‍ത്ഥികള്‍ ആശയവിനിമയത്തിന് ശേഷം അവരുടെ ഉമിനീരില്‍ കോര്‍ട്ടിസോളിന്റെ അളവ് വളരെ കുറഞ്ഞതായാണ് കാണാനായതെന്ന് പെന്‍ഡ്രി പറയുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും വീട്ടില്‍ ഓമന മൃഗങ്ങളെ വളര്‍ത്തുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് നിരലധി പഠനങ്ങളില്‍ തെളിഞ്ഞതാണ്.